NewsTechnology

സ്കോട്ട് കെല്ലി സുരക്ഷിതനായി ഭൂമിയിലിറങ്ങി

ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിനു ശേഷം നാസ ബഹിരാകാശ ഗവേഷകന്‍ സ്കോട്ട് കെല്ലി ഭൂമിയില്‍ സുരക്ഷിതനായി തിരികെയെത്തി. കെല്ലിയും റഷ്യന്‍ ബഹിരാകാശ ഗവേഷകരായ മിഖായേല്‍ കോര്‍നിയെങ്കോ, സെര്‍ഗെ വോള്‍കോവ് (റോസ്കോസ്മോസ്) എന്നിവര്‍ ബുധനാഴ്‌ച കസാഖ്‌സ്ഥാനിലെ ഷെസ്കസ്ഗന്‍ നഗരത്തിന്‍റെ സമീപത്തുള്ള ലാന്‍റിംഗ് ഏരിയയില്‍ ആണ് തിരികെയിറങ്ങിയത്.

കെല്ലിയും കോര്‍നിയെങ്കോയും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഒരു വര്‍ഷം കഴിഞ്ഞ് പുതിയ ചരിത്രം രചിച്ചതിനു ശേഷമാണ് മടങ്ങിയെത്തിയിരിക്കുന്നത്. ദീര്‍ഘകാലം ഭാരമില്ലാത്ത അവസ്ഥയില്‍ മനുഷ്യശരീരം കഴിഞ്ഞാലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിവരശേഖരണമായിരുന്നു ഇവരുടെ ദൌത്യലക്‌ഷ്യം. ഇവര്‍ ശേഖരിച്ച വിവരങ്ങളുടെ വിശദമായ പഠനത്തിലൂടെ നാസ ലക്ഷ്യമിടുന്നത് ചൊവ്വയിലേക്ക് ബഹിരാകാശ യാത്രികരേയും വഹിച്ചു കൊണ്ടുള്ള ദൌത്യമാണ്.

വോള്‍കോവ് 6 മാസം ബഹിരാകാശനിലയത്തില്‍ കഴിഞ്ഞതിനു ശേഷമാണ് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button