Kerala

വാട്‌സ് ആപില്‍ പ്രചരിക്കുന്നത് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വ്യാജവീഡിയോ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് നടന്ന സംഭവം എന്ന പേരില്‍ വാട്‌സ് ആപില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യം അതല്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി രാത്രി പന്ത്രണ്ടു മണിക്ക് ശേഷമാണ് നേമം സ്വദേശി സജയ് കുമാര്‍ (35) വീണ് കൈയ്യില്‍ നിസാര പരിക്കുമായി ചികിത്സതേടിയെത്തിയത്. ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്ന സമയത്താണ് നിസാര പരിക്കുള്ള സജയ്കുമാറും ബന്ധുക്കളും ബഹളം വച്ചത്. ഇദ്ദേഹം കുപിതനാവുകളും ഡോക്ടറേയും ജീവനക്കാരേയും മറ്റ് രോഗികളുടെ ബന്ധുക്കളേയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കര്‍ എത്തുകയും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഫലമില്ലാതെ വന്നപ്പോള്‍ പോലീസിനെ വിളിച്ചു.

ഉടന്‍ പോലീസ് എത്തി. കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍ ക്യാഷ്വാലിറ്റിയിലെ ഗ്ലാസ് ഇവര്‍ അടിച്ച് തര്‍ക്കുകയായിരുന്നു. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനായി പോലീസ് ഇദ്ദേഹത്തെ ബലമായി പിടിച്ചുകൊണ്ടുപോകുന്ന വീഡിയോയാണിപ്പോള്‍ പ്രചരിക്കുന്നത്.

പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ച് ബഹളംവച്ച് ക്രമസമമാധാനം തകര്‍ത്തതിന് കേസെടുക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ തന്നെ അടിച്ച് തകര്‍ത്ത കണ്ണാടികള്‍ മാറ്റിയിടാമെന്ന ധാരണയില്‍, ആശുപത്രി സാധനങ്ങള്‍ അടിച്ച് തകര്‍ത്തതിന് പോലീസ് കേസെടുത്തില്ല. അടുത്തദിവസം പൊട്ടിയ ഗ്ലാസ് ഇവര്‍ മാറ്റിയിട്ടു.

സംഭവത്തിന്റെ നിജസ്ഥിതി ഇതായിരിക്കേയാണ് വ്യാജ വാര്‍ത്തയുമായി വാട്‌സ്ആപില്‍ വീഡിയോ പടരുന്നത്. ആയിരക്കണക്കിന് രോഗികള്‍ക്ക് അഭയകേന്ദ്രമായ മെഡിക്കല്‍ കോളേജിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം വാര്‍ത്തകളുടെ സത്യം എല്ലാവരും മനസിലാക്കണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഈ വീഡിയോയുടെ ഉറവിടം കണ്ടുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button