IndiaBusiness

“ഫ്രീഡം 251” പുലിവാല്‌ പിടിക്കുന്നു

നോയ്ഡ: 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ ഫോണ്‍ എന്ന വാഗ്ദാനവുമായി രംഗത്തെത്തിയ നോയ്ഡ ആസ്ഥാനമായ റിംഗിംഗ് വെല്‍ കമ്പനി കൂടുതല്‍ പുലിവാല് പിടിക്കുന്നു. കമ്പനിയ്ക്കെതിരെ ചൈനീസ്‌ ഫോണ്‍ നിര്‍മ്മാതാക്കളായ ആഡ്കോം നിയമനടപടിയ്ക്ക് ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ആഡ്കോം ഫോണുകള്‍ റീബ്രാന്‍റ് ചെയ്യാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുതെന്ന റിംഗിങ്ങ് ബെല്‍ ഉടമകളുടെ പ്രസ്താവനയാണ് “ഫ്രീഡം 251” ന് ഇപ്പോള്‍ വിനയായത്.

തങ്ങളുടെ ഫോണ്‍ 251 രൂപയുടെ ഫോണായി അവതരിപ്പിച്ചത് ഞങ്ങളോടുള്ള അപമാനവും, പകര്‍പ്പ് അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ഇതിനാലാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് ആഡ്കോം മേധാവി സഞ്ജീവ് ഭട്യാ പറഞ്ഞു. ആഡ്കോം പ്രഥമിക മോഡല്‍ പോലും 3, 600 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആഡ്കോം ഫോണ്‍ ആണ് തങ്ങളുടെ ഫോണിന്‍റെ പ്രോട്ടോടൈപ്പ് എന്ന നിലയില്‍ റിംഗിങ്ങ് ബെല്‍ അധികൃതര്‍ ഫ്രീഡം 251 എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചതെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button