Sports

കോഹ്‌ലിയുടെ ബാറ്റ് റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന് ബംഗ്ലാദേശ് ആരാധകര്‍

ധാക്ക: ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിക്കെതിരെ വിചിത്ര ആരോപണവുമായി ബംഗ്ലാദേശ് ആരാധകര്‍. കോഹ്‌ലിയുടെ ബാറ്റ് റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്നാണ് ബംഗ്ലാദേശ് ആരാധകരുടെ ആരോപണം.

റബ്ബറിന് മുകളില്‍ തടി ഉപയോഗിച്ച് മറച്ച നിലയിലാണ് ബാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ബി.സി.സി.ഐ നിയന്ത്രിക്കുന്നതിനാല്‍ ഐ.സി.സി ഇത് ഒരിക്കലും പരിശോധിക്കില്ല. കൂടാതെ ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസൂര്‍ റഹ്മാനെ പരിക്ക് പിടികൂടാന്‍ കാരണവും ബി.സി.സി.ഐ ആണ്. തമീമിനെ പകരം ഇറക്കാനാണ് മുസ്തഫിസൂറിനെ ബി.സി.സി.ഐ പരിക്കേല്‍പ്പിച്ചത്. തമീമ് ഇന്ത്യയ്ക്ക് ഒരിക്കലും ഭീഷണിയാകില്ല എന്നതാണ് ഇതിന് കാരണമെന്നും ആരോപണങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു.

ധോണിയുടെ തലയുമായി നില്‍ക്കുന്ന ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കോഹ്‌ലിക്കെതിരെയും ആരോപണവുമായി ബംഗ്ലാദേശ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button