Oru Nimisham Onnu Shradhikkoo

വരൂ,ഈ വേനലില്‍ ജീവന്‍റെ നനവാകാം

അജീഷ് ലാല്‍

ചൂട് അസഹനീയമാണ്‌.ഇടയ്ക്ക് ചിലവാർത്തകൾ കാണാറില്ലേ? സൂര്യതാപം ഏറ്റ്‌ ശരീരം പൊള്ളി, ആളുകൾ മരിച്ച്‌ പോയി, എന്നൊക്കെ. മനുഷ്യന്‌ ഇവയൊന്നും സഹിക്കുവാനായില്ല എങ്കിൽ പിന്നെ  കുഞ്ഞു കുരുവികളുടേയും വല്യ പറവകളുടേയും കാര്യം പറയുവാനുണ്ടൊ.

ജലം! അത്‌ മനുഷ്യനു മാത്രമല്ല അവകാശപ്പെട്ടത്‌ എന്ന് നമ്മൾ തിരിച്ചറിയണം. ഭൂമിയിലെ സർവ്വ ചരാചരങ്ങൾക്കും അവയിൽ അവകാശമുണ്ട്‌. പുഴകളും, ചെറു അരുവികളും, നീർച്ചാലുകളും മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. അത്‌ ആകാശത്തെ പറവകൾക്കും ഭൂമിയിലെ മറ്റു ജീവിജാലങ്ങൾക്കുമുള്ളതാണ്‌… അവയൊക്കെ നശിപ്പിക്കപ്പെടുമ്പോൾ എവിടെയാണവർ ഒരിറ്റ്‌ ഉമിനീരിനായ്‌ അലയുക, അഭയം പ്രാപിയ്കുക.

ഇന്ന് ഞാനെന്റെ മഞ്ചോട്ടിലും, ചന്ദനമരത്തിലും ഇതുപോലൊരു തീരുമാനം എടുത്തത്‌ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.കുരുവികളേ, ദേശാടനക്കിളികളേ.. വരൂ..ഇന്ന് മുതൽ നിങ്ങളെന്റെ അതിഥികളാണ്‌.വന്നാലും,എന്റെ മാഞ്ചില്ലയിൽ നിങ്ങളൊക്കെ വിശ്രമിച്ചാലും, ആവോളം ജലം പാനം ചെയ്ത് ക്ഷീണമകറ്റിയാലും.ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.. നിങ്ങളുടെ ചിറകടി ശബ്ദം, കിളിക്കൊഞ്ചൽ എന്നിൽ ആനന്ദവും, അതിലുപരി സ്നേഹത്തിന്റെ ഉദാത്തമായ നിർവ്വചനവും വെളിവാക്കി നൽകുന്നു..

water 1

കൂട്ടുകാരെ ഈ വേനലിൽ നിങ്ങളുടേ വീട്ടിലും ഇതുപോലെ ഒരു ചിരട്ട വെള്ളം മതിയാകും വരണ്ടുപോയ ചെറുകൊക്കുകൾക്ക്‌ നനവ്‌ പടരുവാൻ, നിങ്ങൾ തീർച്ചയായും ചെയ്യണം.. കാരണം മനുഷ്യൻ മാത്രമായ്‌ ഭൂമിയ്ക്ക് ഒരു നില നിൽപ്പ്‌ സാധ്യമല്ല.!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button