NewsInternational

ഫേസ്ബുക് ലോകത്തിലെ ഏറ്റവും വലിയ ശ്മശാനം !

വാഷിങ്ടണ്‍: ഫേസ്ബുക്കില്‍ മരിച്ചുപോയവരുടെ പേജില്‍നിന്നുള്ള നോട്ടിഫിക്കേഷനുകള്‍കൊണ്ട് പൊറുതിമുട്ടുന്നെങ്കില്‍ അതിശയിക്കേണ്ടതില്ല. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേയ്ക്കും ഫേസ്ബുക്കില്‍ ജീവിച്ചിരിക്കുന്നവരുടേതിനെക്കാള്‍ കൂടുതല്‍ മരിച്ചവരുടെ പ്രൊഫൈലുകളായിരിക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 2098 ആകുമ്പോഴേക്ക് ഫേസ്ബുക് ഓണ്‍ലൈന്‍ ലോകത്തിലെ ഏറ്റവും വലിയ ശ്മശാനമാകുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് മസാചൂസറ്റ്‌സിലെ ഗവേഷകനായ ഹാചെം സഡിക്കി വിലയിരുത്തുന്നത്. മരിച്ചവരുടെ അക്കൗണ്ടുകള്‍ ഒഴിവാക്കാന്‍ ഫേസ്ബുക് തയാറാകാത്തതാണ് ഇതിന് കാരണമായി പറയുന്നത്. മരിച്ചവരുടെ അക്കൗണ്ടുകള്‍ മെമ്മോറിയലൈസ്ഡ് എന്ന വിഭാഗമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതുകാരണം ഫേസ്ബുക്കില്‍ മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരെ പിന്നിലാക്കും. ഫേസ്ബുക്കിന്റെ വളര്‍ച്ച ഉടന്‍ മന്ദഗതിയിലായിത്തുടങ്ങുമെന്ന നിഗമനത്തിലാണിത്. ലോകത്താകെ 9,70,000ത്തോളം ഫേസ്ബുക് ഉപയോക്താക്കള്‍ ഈ വര്‍ഷം മരിക്കുമെന്നാണ് ഡിജിറ്റല്‍ ബിയോണ്ട് എന്ന ബ്‌ളോഗിങ് കമ്പനിയുടെ കണക്കുകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button