KeralaNews

ലോറിക്കടിയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; കൊല്ലപ്പെട്ട യുവതിയുടെ രൂപസാദൃശ്യമുള്ള സ്ത്രീയെ കാറില്‍ കണ്ടെന്ന് അഭ്യൂഹം

കൊച്ചി: കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഫോര്‍ട്ട്കൊച്ചി അമരാവതി അജിത്തിന്റെ ഭാര്യ സന്ധ്യയു(36)ടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തോപ്പുംപടിയില്‍ തുറമുഖ ട്രസ്റ്റിലേക്കുള്ള ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

ചേര്‍ത്തലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ സന്ധ്യ തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ഓഫീസില്‍ നിന്നിറങ്ങിയിരുന്നു. എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്ന് സന്ധ്യ അജിത്തിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.

എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും സന്ധ്യ എത്താതിരുന്നതോടെ ബന്ധുക്കള്‍ തോപ്പുംപടിയിലും കൊച്ചിയിലും അന്വേഷണം നടത്തി. അന്വേഷണത്തിനൊടുവിലാണ് ചൊവാഴ്ച്ച രാവിലെ ലോറിക്കടിയില്‍ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ലോറി ഡ്രൈവര്‍മാര്‍, ഭര്‍ത്താവ് അജിത്ത് എന്നിവരെ പൊലീസ് ചോദ്യം ചെയ്തു.

ഇതിനിടെ സന്ധ്യയുമായി രൂപസാദൃശ്യമുള്ള യുവതി കാറില്‍ സഞ്ചരിക്കുന്നത് കണ്ടെന്ന അഭ്യൂഹം പരന്നിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. ശ്വാസതടസത്തെ തുടര്‍ന്നുള്ള മരണമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button