KeralaNews

അപ്പോൾ ആ കാർ വന്നില്ലായിരുന്നെങ്കിൽ എന്നെ അവർ തട്ടിക്കൊണ്ടുപോയേനെ

ശനിയാഴ്ച അര്ദ്ധരാത്രി നടന്ന ആക്രമണത്തിനെ കുറിച്ചു ഓർക്കുമ്പോൾ ഇപ്പോഴും കലാമണ്ഡലം ഷീബ ടീച്ചറിന് ഞെട്ടൽ മാറിയിട്ടില്ല. മകനുമൊത്ത് ശിവരാത്രിയുടെ ഉത്സവ പരിപാടികൾ കഴിഞ്ഞു ബൈക്കിൽ മടങ്ങി വരുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി സിനിമാ സ്റ്റൈലിൽ ഞങ്ങളുടെ ബൈക്കിനെ വലം വെച്ച് ഇറങ്ങെടി വണ്ടിയിൽ നിന്ന് എന്ന് ആക്രോശിച്ചു കൊണ്ട് എന്നെ പിടിച്ചു വലിച്ചു താഴെയിട്ടു.

എന്തിനാണ് എന്നെ ഉപദ്രവിക്കുന്നതെന്ന ചോദ്യത്തിന് ഞങ്ങൾ പറയുന്നത് നീ അങ്ങ് കേട്ടാൽ മതി ഞങ്ങളുടെ രീതി ഇതാണ് എന്ന് പറഞ്ഞ് അസഭ്യവര്ഷം ചൊരിഞ്ഞു.പോലീസിനെ വിളിക്കാൻ തുടങ്ങിയപ്പോൾ മൊബൈൽ തട്ടി തെറിപ്പിച്ചു . പിന്നെ എന്നെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോ മകൻ തടഞ്ഞു. അവർ മകനെ മര്ട്ടിച്ചു. പിന്നെ എവിടെ നിന്ന് വന്നു എങ്ങോട്ട് പോകുന്നു എന്നൊക്കെയായി ചോദ്യങ്ങൾ.അമ്മയും മകനും ആണെന്നൊക്കെ കരഞ്ഞു പറഞ്ഞിട്ട് ഞങ്ങളെ അസഭ്യവര്ഷം കൊണ്ട് മൂടി.

പെട്ടെന്നുണ്ടായ പ്രകൊപനമല്ലായിരുന്നു അത്. അവർ ഞങ്ങളെ ഒരു ഹോട്ടലിൽ ചായ കുടിക്കാൻ കയറിയപ്പോൾ മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരാള് ഉടനെ വേറെ അര്ക്കൊക്കെയോ ഫോണ ചെയ്തു ഡാൻസ് ടീച്ചര് എന്നൊക്കെ പറയുന്നത് ഞാൻ കേട്ടിരുന്നു. ഞങ്ങൾ ഇറങ്ങിയപ്പോൾ ആണ് ഞങ്ങളെ പിന്തുടർന്ന് ഇവരും മറ്റു ചിലരും കൂടി വന്നത്. കുഷ്ടരോഗാശുപത്രിയുടെ മുന്നിൽ വെച്ചായിരുന്നു ബൈക്കിന്റെ താക്കോൽ എടുത്തു ഞങ്ങളെ ആക്രമിച്ചത്. ഈ സമയം ഒരു കാർ വന്നു അതോടെ ഇവർ പെട്ടെന്ന് ബൈക്കിൽ രക്ഷപെടുകയായിരുന്നു. ആ കാർ വന്നില്ലായിരുന്നെങ്കിൽ എന്നെ അവർ തട്ടിക്കൊണ്ടു പോയേനെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button