India

ഇന്ത്യക്കെതിരെ പാക് ഭീകരസംഘടനകളുടെ ആക്രമണം വര്‍ധിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യക്കുനേരെ പാക് ഭീകരസംഘടനകളുടെ ആക്രമണം വര്‍ധിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം സംഘടനകളെയും വ്യക്തികളേയും നിരോധിക്കുന്നതിന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുമെന്നും ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു.

പാക് ഭീകരരായ ലഖ്‌വി, ഹാഫിസ് സയിദ്, തുടങ്ങിയ വ്യക്തികളുടേയും ലഷ്‌കറെ ത്വെയ്ബ, ജമാഅത്തുദ്ദവ തുടങ്ങിയ ഭീകരസംഘടനകളുടേയും പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പത്താന്‍കോട്ട്, ഉദംപൂര്‍, ഗുര്‍ദാസ്പൂര്‍, പാംപോര്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങള്‍ ഇതിനുള്ള ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ അതീവ ആശങ്കയോടെയാണ് കാണുന്നത്. ഇക്കാര്യം ബാങ്കോക്കില്‍ ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button