Kerala

നിയമസഭാ തിരഞ്ഞെടുപ്പ് : നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി നടന്‍ സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടന്‍ സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. മത്സരിക്കാനില്ലെങ്കിലും പ്രചാരണത്തിനു താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലോ നേമത്തോ സുരേഷ് ഗോപി മല്‍സരിച്ചേക്കുമെന്നായിരുന്നു മുന്‍പുണ്ടായിരുന്ന റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button