KeralaNews

ലോട്ടറി അച്ചടി സ്വകാര്യ പ്രസിനെ ഏല്‍പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സ്വകാര്യ പ്രസിനെ ഏല്‍പ്പിച്ചെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

നിലവില്‍ ദിനംപ്രതി 60 ലക്ഷം ലോട്ടറി അച്ചടിക്കുന്നത് 90 ലക്ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രസുകളായ കെ ബി പി എസിനും, സി ആപ്റ്റിനും 90 ലക്ഷം അച്ചടിച്ചു നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയുടെ പങ്കാളിത്തമുള്ള മൂന്നാമതൊരു പ്രസിനെക്കൂടി പരിഗണിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിക്കുകയാണ് ചെയ്തത്.

ലോട്ടറി അച്ചടിയില്‍ നിന്ന് സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. അവരുടെ നൂറു ശതമാനം ശേഷി വിനിയോഗിച്ച ശേഷം സിഡ്‌കോയുടെ പ്രസിനുകൂടി നല്‍കി 90 ലക്ഷം ലോട്ടറി അച്ചടിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി സാങ്കേതിക വിദ്ഗ്ധരുടെ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനം എടുക്കാനുമാണ് ഉത്തരവ്. സിഡ്‌കോയുടെ പ്രസിന്റെ സുരക്ഷാസംവിധാനം, ടിക്കറ്റിന് നമ്പറിടാനുള്ള സംവിധാനം തുടങ്ങിയവയൊക്കെ ഉറപ്പുവരുത്തിയ ശേഷമേ തീരുമാനം കൈക്കൊള്ളൂ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button