Kerala

ജി.സുധാകരനെതിരെ പരാതിയുമായി വനിതാ നേതാവ്

അമ്പലപ്പുഴ: ജി. സുധാരകരന്‍ എംഎല്‍എയ്ക്കെതിരെ പരാതിയുമായി സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ വനിത നേതാവ്. പൊതുവേദിയില്‍ തന്നെയും കുടുംബത്തേയും അപമാനിച്ചെന്നാരോപിച്ച് അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് തെക്കിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉഷാ സാലിയാണ് രംഗതെത്തിയത്. ഇതുസംബന്ധിച്ച് നേതാവ് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.

അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ്-ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. വനിതാ നേതാവിനെതിരെ സുധാകരന്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നു ഇവര്‍ കരഞ്ഞുകൊണ്ടു വേദി വിടുകയായിരുന്നു. സംഭവത്തില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും സിപിഎം ബ്രാഞ്ചിന്റെ സെക്രട്ടറി സ്ഥാനവും ഉഷാ സാലി രാജിവച്ചിരുന്നു.

shortlink

Post Your Comments


Back to top button