Gulf

വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്ന സംഘം കുവൈത്തില്‍ പിടിയില്‍

കുവൈത്ത് : വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്ന രാജ്യാന്തര സംഘം കുവൈത്തില്‍ പിടിയില്‍. കുവൈത്ത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് 14 അംഗ സംഘത്തിലെ 12 പേരെ പിടികൂടിയത്.

വ്യാജകാര്‍ഡുകള്‍ ഉപയോഗിച്ച് പത്തുലക്ഷത്തിലേറെ ഡോളറിന്റെ ഇടപാടുകള്‍ നടത്തിയതായാണ് വിവരം. കുവൈത്ത് ജോര്‍ഡന്‍, ജൗജിപ്ത്, സിറിയ, നൈജീരിയ പൗരന്മാരാണ് പിടിയിലായത്. സംഘത്തിലെ ഒരു ഈജിപ്ത്യന്‍ പൗരനും നൈജീരിയക്കാരനും രാജ്യം വിട്ടതായും ഇവരെ പിടികൂടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു. പിടിയിലായവരില്‍ നിന്ന് നിരവധി വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും അവ നിര്‍മിക്കുന്നതിനുള്ള വിദേശ നിര്‍മിത ഉപകരണങ്ങളും കണ്ടെടുത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close