KeralaNews

ഫേസ്ബുക്കില്‍ മന്ത്രിയുടേയും എം.എല്‍.എയുടേയും വാക്ക്‌പോര്

തിരുവനന്തപുരം: കരുണ എസ്റ്റേറ്റ് വിഷയത്തിലെ ചേരിതിരിവ് ഫേസ്ബുക്കിലൂടെയുള്ള ഏറ്റുമുട്ടലായി മാറുന്നു. കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപനും റവന്യുമന്ത്രി അടൂര്‍ പ്രകാശുമാണ് ഫേസ്ബുക്കിലൂടെ ഏറ്റുുമുട്ടുന്നത്.

മന്ത്രിസഭയിലെ ബിജു രമേശിന്റെ പുതിയ ബന്ധു സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നതായി സംശയിച്ച് ടി.എന്‍ പ്രതാപനിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി അടൂര്‍ പ്രകാശ് ഇന്ന് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

പ്രതികാരത്തിന്റെ പ്രതാപമല്ല എന്റെ ലക്ഷ്യം, പ്രവര്‍ത്തിയുടെ സത്യസന്ധതയാണെന്ന് പ്രതാപന്റെ പേര് പറയാതെ അടൂര്‍ പ്രകാശ് വിമര്‍ശിക്കുന്നു. വേലി തന്നെ വിളവ് തിന്നുന്നതില്‍ ദു:ഖമുണ്ട്. ആരോഗ്യകരമായ വിമര്‍ശനങ്ങളെ അതീവ പുച്ഛത്തോടെ അവഗണിക്കുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്

shortlink

Post Your Comments


Back to top button