NewsInternational

വിദ്യാര്‍ത്ഥികള്‍ “ഒസാമാ രക്തസാക്ഷിദിനം” ആച്ചരിച്ചാല്‍ എന്തുചെയ്യും എന്നു വ്യക്തമാക്കി പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി പ്രസിഡന്‍റ്

വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ “ഒസാമാ ബിന്‍-ലാദന്‍ രക്തസാക്ഷിദിനം” ആച്ചരിച്ചാലും നടപടിയൊന്നും എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന്‍ പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ക്രിസ്റ്റഫര്‍ എല്‍ എയ്സ്ഗ്രബര്‍ വ്യക്തമാക്കി.

“ഞങ്ങള്‍ അത്തരം പ്രവര്‍ത്തികളെ സഹിഷ്ണുതയോടെ കാണും, കാണണം. അത് ഭയങ്കര പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അത്തരമൊരു പ്രസ്താവന പോലും വന്നാല്‍ ജനങ്ങള്‍ രോഷാകുലരാകും. പക്ഷെ, അത്തരമൊരു പ്രസ്താവന നടത്തിയെന്നും വച്ച് ആരെയും അച്ചടക്കം പഠിപ്പിക്കാന്‍ ഞങ്ങള്‍ മുതിരില്ല,” എയ്സ്ഗ്രബര്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.

“ഞങ്ങള്‍ പ്രിന്‍സ്ടണ്‍കാര്‍ വിശ്വസിക്കുന്നത് പ്രകോപനകരമായ പ്രസംഗങ്ങളോടും, മോശം വാദഗതികളോട് പ്രതികരിക്കുന്നതും അച്ചടക്ക നടപടികളിലൂടെയല്ലാതെ കൂടുതല്‍ മെച്ചപ്പെട്ട മറുപ്രസംഗങ്ങളിലൂടെയാണെങ്കില്‍ അത് സര്‍വ്വകലാശാലയ്ക്ക് ഒരു അടിസ്ഥാനപരമായ പ്രാമുഖ്യം നല്‍കും എന്നാണ്,” എയ്സ്ഗ്രബര്‍ പറഞ്ഞു.

പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി അമേരിക്കയിലെ എട്ട് ഐവി ലീഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നും നാളിതുവരെ 41 നോബല്‍ പുരസ്ക്കാര ജേതാക്കളെ സൃഷ്ടിച്ചിട്ടുള്ള മാതൃകാ സരസ്വതീക്ഷേത്രവും കൂടിയാണ്. കഴിഞ്ഞ വര്‍ഷം നോബല്‍ ജേതാക്കളായ സാമ്പത്തികവിദഗ്ധന്‍ ആന്‍ഗസ് ഡീറ്റണും, ഭൌതികശാസ്ത്രജ്ഞന്‍ ആര്‍തര്‍ മക്ഡൊണാള്‍ഡും പ്രിന്‍സ്ടണ്‍കാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button