NewsIndia

വാടകക്കാരനെ കുടുക്കാന്‍ സ്വന്തം മകനെ കൊലപ്പെടുത്തിയയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: വാടക കുടിശിഖ നല്‍കാത്ത വാടകക്കാരനെ കുടുക്കാന്‍ സ്വന്തം മകനെ കൊന്നയാള്‍ പിടിയില്‍. സ്റ്റീല്‍ മന്ത്രാലയത്തില്‍ പ്യൂണായ ശാന്തി പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ സുനേഹ്രി ഭാഗിലാണ് സംഭവം. വാടക കുടിശിഖ നല്‍കുകയോ വീട് ഒഴിയുകയോ ചെയ്യാന്‍ തയ്യാറാകാതിരുന്ന വാടകക്കാരനെ കുടുക്കാന്‍ വേണ്ടിയാണ് സ്വന്തം മകനെ കൊന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.

വെള്ളിയാഴ്ച വൈകിട്ട് സുനേഹ്രി ബാഗിലെ ആളൊഴിഞ്ഞ പ്രദേശത്താണ് ശാന്തി പ്രസാദിന്റെ മകന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ശാന്തി പ്രസാദ് കുടുങ്ങിയത്. വാടകക്കാരനെ കുടുക്കാന്‍ സ്വന്തം മകന്റെ കഴുത്തറുത്തുവെന്ന പിതാവിന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാനാകുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

ഇയാളുടെ കുറ്റസമ്മതമൊഴി വിശദമായി പരിശോധിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ. കേന്ദ്രസഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ ഔദ്യോഗിക വസതിക്ക് സമീപത്താണ് കൊലപാതകം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button