NewsIndia

ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് രാജ്യത്തെ നശിപ്പിക്കുന്നതിനുള്ള അവകാശമല്ല: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ആവിഷ്‌കാര സ്വാതന്ത്രമെന്നത് രാജ്യത്തെ നശിപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ദേശീയതയും ആവിഷ്‌കാര സ്വാതന്ത്ര്യവും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കണം. വിയോജിക്കാനും ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ തകര്‍ക്കാനുള്ള സ്വാതന്ത്ര്യമല്ല. ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലെ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു ജെയ്റ്റ്‌ലി.

ദേശീയതയില്‍ ഊന്നിയതാണ് നമ്മുടെ തത്വശാസ്ത്രം. രാജ്യത്തെ നയിക്കുന്നതും ഇതേ ദേശീയതയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരായ ഒരുതരത്തിലെ ആക്രമണവും വച്ചുപൊറിപ്പിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദേശീയതയില്‍ അടിയുറച്ചതാണ് നമ്മുടെ തത്വശാസ്ത്രമെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. നമ്മെ നയിക്കുന്നതും ഇതേ ദേശീയതയാണ്. ജെഎന്‍യു സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ നീങ്ങാനും പാര്‍ട്ടി തീരുമാനിച്ചു. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന വിവാദം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച െചയ്‌തോയെന്ന ചോദ്യത്തിന് അത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് തോന്നുന്നില്ലെന്നും ജെയ്റ്റ്‌ലി മറുപടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button