Uncategorized

പ്യൂട്ടോറിക്ക സൗന്ദര്യ റാണിക്ക് കിരീടം പോയി…

സാന്‍ ജുവാന്‍: പ്യൂട്ടോറിക്ക സൗന്ദര്യറാണി ക്രിസ്തലീ കാരിഡെയില്‍ നിന്നും സൗന്ദര്യപ്പട്ടം തിരിച്ചുവാങ്ങി. പെരുമാറ്റ ദൂഷ്യം ആരോപിച്ചാണ് നടപടി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ തനിക്ക് കാമറകള്‍ ഇഷ്ടമല്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ടറുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ഇതിന് പുറമേ ഡോക്ടറുമായി കൂടിക്കാഴ്ചയുണ്ടെന്ന് പറഞ്ഞ് മറ്റുചില പൊതുപരിപാടികളിലും ഇവര്‍ പങ്കെടുത്തില്ല. ഇതോടെയാണ് മിസ് പ്യൂട്ടോറിക്ക പട്ടം കാരിഡെയില്‍ നിന്നും തിരികെ വാങ്ങിയത്. ഇതോടെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും കാരിഡെക്ക് നഷ്ടപ്പെട്ടു. 

പ്യൂട്ടോ റിക്ക മിസ് യൂണിവേഴ്‌സ് നാഷണല്‍ ഡയറക്ടര്‍ ഡെസിറീ ലൗറിയും മറ്റ് അധികൃതരും ചേര്‍ന്നാണ് കാരിഡെയില്‍ നിന്നും പട്ടം തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചത്. മാത്രമല്ല തന്റെ പെരുമാറ്റത്തെ സംബന്ധിച്ച പത്രത്തോട് ക്ഷമാപണം നടത്താനും കാരിഡെ തയ്യാറായില്ലെന്നും ലൗറി പറഞ്ഞു.

തന്റെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളാണ് പത്രക്കാരോടുള്ള മോശം പെരുമാറ്റത്തിന് കാരണമെന്നും ഒരിക്കലും അതാവര്‍ത്തിക്കില്ലെന്നും കാരിഡെ അധികൃതരെ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ മാപ്പുപറയാന്‍ അവര്‍ തയ്യാറായില്ല. അതേസമയം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പ്യൂട്ടോ റിക്കോയെ പ്രതിനിധീകരിക്കുന്ന പുതിയ സൗന്ദര്യറാണിയെ കഴിഞ്ഞദിവസം നടന്ന പ്രത്യേക പത്രസമ്മേളനത്തില്‍ ലൗറി അവതരിപ്പിച്ചു. ബ്രെന്‍ഡ ജിമെനെസ് ആയിരിക്കും പ്യൂട്ടോ റിക്കോയെ പ്രതിനിധീകരിക്കുക. ഇതാദ്യമായാണ് പെരുമാറ്റ ദോഷത്തിന്റെ പേരില്‍ പ്യൂട്ടോ റിക്കോ സൗന്ദര്യ റാണിയില്‍ നിന്നും പട്ടം തിരികെ വാങ്ങുന്നത്……

shortlink

Post Your Comments


Back to top button