KeralaNews

കൊയിലാണ്ടിയില്‍ വന്‍ അഗ്‌നിബാധ; എ.ടി.എം കൗണ്ടറടക്കം കത്തി നശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം സിറ്റി ബസാര്‍ ബില്‍ഡിംഗില്‍ വന്‍ അഗ്‌നിബാധ. വൊഡാഫോണ്‍ ഷോറൂം, ഫെഡറല്‍ ബാങ്ക് എ.ടി.എം കൗണ്ടര്‍ എന്നിവ പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. കെട്ടിടത്തിന് പിന്‍ഭാഗത്തെ ടെക്‌സ്‌റ്റൈല്‍ ഷോറൂമും മുകള്‍ ഭാഗവും ഭാഗികമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 11.15 മണിയോടു കൂടിയായിരുന്നു തീപിടുത്തമുണ്ടായത്.

വൊഡാഫോണ്‍ ഷോറൂമില്‍ സീലിംഗിനുളളില്‍ നിന്ന് പുകയുയരുന്നത് കണ്ടപ്പോള്‍ ജീവനക്കാര്‍ പുറത്തേക്കോടുകയായിരുന്നു. പന്നീട് തീ ആളിപടരുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വടകരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ജീവനക്കാരും കഠിന പ്രയത്‌നം നടത്തിയതിന്റെ ഭാഗമായി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ആളപായമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button