NewsIndia

കെ.എസ്.യു പ്രകടനത്തിന് നേരെ എസ്.എഫ്.ഐ. ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

കാലടി: കാലടി സംസ്കൃത കോളേജില്‍ കെ.എസ്.യു പ്രകടനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം. ക്യാമ്പസില്‍ പ്രകടനം നടത്തുകയായിരുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടി. കല്ലേറിലും ആക്രമത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.

പോലീസ് നോക്കിനില്‍ക്കെ ആയിരുന്നു എസ്.എഫ്.ഐയുടെ ആക്രമണം. ആവശ്യത്തിനു പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഇതിനിടെ കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു.

വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാലടി സര്‍വകലാശാല ക്യാമ്പസില്‍ ദിവസങ്ങളോളം സംഘര്‍ഷം നിലവിലുണ്ട്. കഴിഞ്ഞ ദിവസം യൂണിയന്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ ഇന്ന് രാവിലെ പതിനൊന്നു മണിയോടെ പ്രകടനം നടത്തുകയായിരുന്ന കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button