സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നു എന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍റെ ട്വിറ്റര്‍ വഴിയുള്ള ആരോപണത്തിന് മറുപടി പറഞ്ഞ ശശി തരൂരിന് കുമ്മനത്തിന്‍റെ വക ഉഗ്രന്‍ മറുപടി.
സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയ രീതികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടെന്നും മലയാളികള്‍ ഇതിന് ബാലറ്റ് പേപ്പറിലൂടെ മറുപടി നല്‍കുമെന്നുമായിരുന്നു കുമ്മനത്തിന്‍റെ ട്വീറ്റ്.
കാട്ടായിക്കൊണത്ത് സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകന്‍ അമലിനെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് അമിത് ഷാ വന്നതിനെകുറിച്ചും കുമ്മനം ട്വീറ്റ് ചെയ്തു.
Violent politics & practises by Kerala CPM has support of Congress. Citizens will reply via ballot pic.twitter.com/jPsFMtxGfy
— KummanamRajasekharan (@Kummanam) March 24, 2016
CPM violence has cost us heavily.The entire nation stands with Amal in his struggle,said@AmitShah ji after visiting him in KIMS Hosp, Tvm.
— KummanamRajasekharan (@Kummanam) March 24, 2016
കുമ്മനത്തിനു മറുപടിയുമായി വന്ന ശശി തരൂര്‍ തന്‍റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് അക്രമരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അറിയിച്ചു. ഇടതുപക്ഷത്തിന്‍റെ അക്രമരാഷ്ട്രീയവും ആര്‍.എസ്.എസിന്‍റെ വയലന്‍സും തങ്ങള്‍ എല്ലാക്കാലത്തും എതിര്‍ത്തിട്ടുണ്ടെന്നായിരുന്നു തരൂരിന്‍റെ അവകാശവാദം.
We don’t condone violence by either side Kummanam ji. Have always rejected Left’s akramana rashtriyam &RSS violence. https://t.co/uoPQ23Nz7T
— Shashi Tharoor (@ShashiTharoor) March 24, 2016
ഇതിനു മറുപടിയായി ഉടന്‍ തന്നെ വന്നു കുമ്മനത്തിന്‍റെ കുറിക്കുകൊള്ളുന്ന ട്വീറ്റ്. കഴിഞ്ഞ ആഴ്ച കൂടി സിപിഎം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിച്ചു. പക്ഷേ, പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് അതേ സിപിഎമ്മിനേ മുറുകെപിടിച്ച് നടക്കുന്നു. എന്തൊരു മഹത്തായ അപലപിക്കല്‍, അല്ലേ ശശി തരൂര്‍ ജി. ഇതായിരുന്നു കുമ്മനത്തിന്‍റെ മറുപടി.
CPM murdered a Congress worker even last week.But in WB, Congress holds CPM in tight embrace.Mighty condemnation,isn’t it? @ShashiTharoor Ji
— KummanamRajasekharan (@Kummanam) March 24, 2016
ഇതിനോട് തരൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments