KeralaNews

കൊച്ചിയെ നടുക്കിയ കൊലപാതക പരമ്പര: റിപ്പര്‍ പിടിയില്‍

കൊച്ചി: കൊച്ചി നഗരത്തില്‍ നടന്ന ഒമ്പതു കൊലപാതകകേസുകളുമായി ബന്ധമുള്ള റിപ്പര്‍ പൊലൂസ് പിടിയിലായി. മോഷ്ടാവായ കുഞ്ഞുമോന്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ നടത്തിയ അഞ്ചു കൊലപാതകങ്ങളുടെ വിവരം കണ്ടെത്തിയിട്ടുണ്ട്. വഴിയരികില്‍ കിടന്നുറങ്ങിയവരെയാണ് ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്. ഇന്നലെ വൈകിട്ടാണ് പോലീസ് കുപ്രസിദ്ധ മോഷ്ടാവ് കൂടിയായ റിപ്പര്‍ കുഞ്ഞുമോനെ പൊക്കിയത്. കൊച്ചിയില്‍ കൊലപാതകങ്ങള്‍ വ്യാപകമായി നടക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കുഞ്ഞുമോനിലേക്ക് എത്തിയത്. മോഷണ ശ്രമങ്ങള്‍ക്കിടയില്‍ ഉണരുന്നവരെയാണ് ഇയാള്‍ കൊന്നിരുന്നത്.

വഴിയരികില്‍ കിടന്നുറങ്ങുന്നവര്‍ പൊതുവേ ആളും പേരും ഇല്ലാത്തവര്‍ ആയതിനാല്‍ ഇയാള്‍ നടത്തിയ കുറ്റകൃത്യങ്ങളിലെ കേസുകള്‍ കൃത്യമായ വിവരം കിട്ടാതെ തേഞ്ഞുമാഞ്ഞു പോകുകയോ പോലീസ് ഉപേക്ഷിക്കുകയോ ആയിരുന്നു. എന്നാല്‍ അഞ്ചു കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ പോലീസിനു കിട്ടിയിട്ടുണ്ട്. ദുരൂഹ കൊലപാതകങ്ങള്‍ കൂടിയതോടെ പോലീസ് ഗൗരവമായി അന്വേഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button