KeralaNews

ബിഗ്ബസാറിനെതിരെ നിയമനടപടി

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഭീമനായ ബിഗ്ബസാറിന്റെ തോന്ന്യാസത്തിന് തിരുവനന്തപുരം നഗരസഭ 25,000 രൂപ പിഴയിട്ടു.. തിരുവനന്തപുരം നഗരസഭ പരിധിയില്‍ തിരുമല കൊങ്കളത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനാണ് ബിഗ്ബസാറിനെതിരെ കേസ് എടുത്തത്.

പഴയ സാധനങ്ങള്‍ എടുത്ത് വൗച്ചര്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്നും വാങ്ങിയ പഴകിയ ബാഗുകളും ചെരുപ്പുകളും ഉള്‍പ്പെടുന്ന, പരിസ്ഥിതിക്ക് അതീവ ദോഷമുണ്ടാക്കുന്ന സാധനങ്ങളാണ് ബിഗ്ബസാര്‍ കൊങ്കുളത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പൊതുസ്ഥലത്തുമായി നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അഞ്ച് ലോഡുകളായി കൊണ്ട് വന്ന് മാലിന്യം തള്ളിയത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ മേയറും സംഘവും നടപടിയെടുക്കുകയായിരുന്നു. ബിഗ്ബസാര്‍ അധികൃതരെ സ്ഥലത്ത് വിളിച്ചുവരുത്തി മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button