Uncategorized

ചൂട് ഇനിയും ഉയരും : കേരളം ചുട്ടുപൊള്ളും

ന്യൂഡല്‍ഹി: ഈ വേനലില്‍ ഇനിയും ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയിലും കൂടുതല്‍ ചൂടായിരിക്കും രാജ്യത്ത ഇത്തവണ അനുഭവപ്പെടുക. കേന്ദ്ര, വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ ഉഷ്ണക്കാറ്റുപോലെയുള്ള പ്രതിഭാസങ്ങളുടെ ഭീഷണി വേറെയും. കേരളവും വരുംനാളുകളില്‍ കടുത്ത വരള്‍ച്ചയിലൂടെയാകും കടന്നുപോകുക. മനുഷ്യന്‍ സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങളും ഗ്രീന്‍ഹൗസ് വാതകങ്ങളുമാണ് ചൂട് വര്‍ധിച്ചുവരുന്ന പ്രവണതയ്ക്കു പിന്നില്‍.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചൂട് ഒരു ഡിഗ്രിയില്‍ ഏറെ ഉയരും. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്., ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമേ മറാത്തവാദ, വിഭര്‍ഭ, മധ്യ മഹാരാഷ്ട്ര, ആന്ധ്രയുടെ തീരദേശ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും. ചൂട് ഏറ്റവും കൂടിയ തോതില്‍ അനുഭവപ്പെടുക. ഇവിടങ്ങളില്‍ ചെറുതും വലുതുമായ ഉഷ്ണക്കാറ്റുകളും അനുഭവപ്പെട്ടേക്കാം.
എല്‍ നീനോ പ്രതിഭാസമാണ് ഇത്തവണയും രാജ്യത്തെ ചുട്ടുപൊള്ളിക്കുന്നത്. ഒരു നൂറ്റാണ്ടിനുള്ളിലെ ഏറ്റവും കടുത്ത ചൂടാണ് കഴിഞ്ഞവര്‍ഷം അനുഭവപ്പെട്ടത്. ഇതിലും കൂടിയ അവസ്ഥയാണ് ഇനി കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. ഇത്തവണ ജനുവരിമാര്‍ച്ച് മാസങ്ങളും ചൂടുകൂടിയ ശൈത്യകാലമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button