Kerala

തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബി.ജെ.പി രഹസ്യധാരണ- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബി.ജെ.പി രഹസ്യധാരണയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വി.എസ് ശിവകുമാറിനേയും നേമത്ത് ബി.ജെ.പിയുടെ ഒ.രാജഗോപാലിനെയും വിജയിപ്പിക്കാനാണ് രഹസ്യധാരണയെന്ന് കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് സഖാവ് വിഷ്ണു രക്തസാക്ഷിത്വ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം സെന്‍ട്രലില്‍ ബി.ജെ.പി വോട്ടുകള്‍ വി.എസ് ശിവകുമാറിന് മറിച്ചുനല്‍കും. പകരം നേമത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് മറിച്ചുനല്‍കും. ഇതിന്റെ ഭാഗമായാണ് ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ സെന്‍ട്രലില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.

ക്ഷേത്രങ്ങളെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button