Business

രാജ്യത്തെ സിഗരറ്റ് നിര്‍മ്മാണം നിലയ്ക്കുന്നു

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ സിഗരറ്റ് പാക്കുകള്‍ 85 ശതമാനവും ദോഷ മുന്നറിയിപ്പ് നല്‍കണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ സിഗരറ്റ് ഫാക്റ്ററികള്‍ പൂട്ടാന്‍ തീരുമാനമായി. സിഗരറ്റ് പുകയില നിര്‍മാണ മേഖലയിലെ പ്രമുഖരായ ഐറ്റിസി, ഗുഡ്ഫെറി ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ ഇന്നലെ മുതല്‍ രാജ്യത്തെ ഫാക്റ്ററികളിലെ ഉത്പാദനം അവസാനിപ്പിച്ചു.

സിഗരറ്റ് നിര്‍മാതാക്കളുടെ സംഘടനായായ റ്റൊബാക്കോ ഇന്‍സ്റ്റ്യൂട്ട് ഒഫ് ഇന്ത്യ (റ്റിഐഐ)യ്ക്ക് വേണ്ടി ഐറ്റിസി, ഗുഡ്ഫെറി ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ്, വിഎസ് റ്റി ഇന്‍ഡസ്ട്രീസ് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ 98% കമ്പനികളഉം അവരുടെ ഫാക്റ്ററികളുടെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ അവസാനിപ്പിച്ചു.

സിഗരറ്റ് പായ്ക്കറ്റുകളുടെ മുകളില്‍ 85 ശതമാനവും ദോഷ മുന്നറിയിപ്പ് നല്‍കണമെന്ന തീരുമാനമാണ് ഈ നീക്കത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ വര്‍ഷം നടപ്പാക്കാന്‍ തീരുമാനിച്ച കാര്യമാണ് ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കിയത്. പുകവലി മൂലമുണ്ടാവുന്ന രോഗങ്ങളെക്കുറിച്ചും അതിന്‍റെ ദോഷവശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ സചിത്ര മുന്നറിയിപ്പാണ് വിപണിയിലിറങ്ങുന്ന സിഗരറ്റ് പാക്കില്‍ ഉണ്ടാകണമെന്നാണ് പുതിയ നിയമം. ഇതിനായി പാക്കറ്റിന്‍റെ 85 ശതമാനം സ്ഥലങ്ങളും മാറ്റി വയ്ക്കണം. സിഗരറ്റിന്‍റെ പരസ്യത്തിനായി ബാക്കിയുള്ള സ്ഥലങ്ങളാണ് ഉപയോഗിക്കുക. പാര്‍ലമെന്‍ററി കാര്യ കമ്മിറ്റിയാണ് ഈ തീരുമാനം കഴിഞ്ഞ വര്‍ഷം ശുപാര്‍ശ ചെയ്തത്. 2014ല്‍ ആരോഗ്യ മന്ത്രാലയവും ഇതിന് ശുപാര്‍ശ ചെയ്തിരുന്നു.

അതേസമയം, കമ്പനികള്‍ പൂട്ടുന്നതോടെ നിയമവിരുദ്ധമായ സിഗരറ്റ് നിര്‍മാണവും വില്‍പനയും വ്യാപകമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button