NewsIndia

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും ഇനിമുതല്‍ ആധാര്‍ പ്രയോജനപ്പെടുത്താം

മുംബൈ: രാജ്യത്തെ ആദ്യആധാര്‍ എ.ടി.എമ്മുമായി ഡി.സി.ബി ബാങ്ക്. പിന്‍ നമ്പറിന് പകരം വിരലടയാളം പോലെ, ആധാര്‍ കാര്‍ഡ് ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കി എ.ടി.എം ഇടപാട് നടത്താമെന്നതാണ് സവിശേഷത. എന്തിന് എ.ടി.എം കാര്‍ഡ് വേണമെന്നത് പോലും നിര്‍ബന്ധമില്ല.

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ച് പുത്തന്‍ എ.ടി.എം മെഷീനില്‍ 12 അക്കമുള്ള ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്‌തോ, കാര്‍ഡ് സൈ്വപ്പ് ചെയ്‌തോ ഇടപാട് തുടങ്ങാം. തുടര്‍ന്ന് പിന്‍നമ്പര്‍ കൊടുക്കേണ്ട, പകരം സ്‌കാനറില്‍ വിരല്‍ വെച്ചാല്‍ മതി. ആധാര്‍ വിവരങ്ങളിലുള്ള വിരലടയാളവുമായി മെഷീന്‍ ഇത് ഒത്ത്‌നോക്കികൊള്ളും. അതിനുശേഷം ഇടപാട് തുടരാം. ഒന്നിലധികം ബാങ്ക് അക്കൗണ്ടുള്ളവര്‍ ഒരോന്നിന്റേയും പിന്‍നമ്പര്‍ ഓര്‍ത്തുവെയ്ക്കാന്‍ വിഷമിക്കേണ്ടി വരുന്നു. എന്നാല്‍ ആധാര്‍ എ.ടി.എമ്മില്‍ അതൊരു പ്രശ്‌നമാകുന്നേയില്ല.

ഡി.സി.ബി ബാങ്കിന് 400 എ.ടി.എമ്മുകളാണുള്ളത്. തുടക്കത്തില്‍ ഇവിടങ്ങളില്‍ മാത്രമാകും ആധാര്‍ വഴി ഇടപാട്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button