International

റണ്‍വേയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; വിമാനത്താവളം അടച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വിമാനത്താവളത്തില്‍ റണ്‍വേയിലൂടെ നീങ്ങുകയായിരുന്ന വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു. ആളപായമില്ല. തിങ്കളാഴ്ച ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഹാലിം പെര്‍ദാനകുസുമ വിമാനത്താവളത്തിലാണ് സംഭവം.

ഏഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ലയണ്‍ എയര്‍ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ബാട്ടിക് എയറിന്റെ ബോയിംഗ് 737-800 വിമാനം ടേക്ക് ഓഫിന് ശ്രമിക്കുമ്പോള്‍ ചിറക് റണ്‍വേയിലുണ്ടായിരുന്ന മറ്റൊരു ചെറുവിമാനത്തിന്റെ വാലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബാട്ടിക് എയര്‍ വിമാനത്തിന്റെ ചിറകിന് തീപ്പിടിക്കുകയും ചെയ്തു. ഉടന്‍ തന്നെ ആംബുലന്‍സുകളും അഗ്നിശമന സേനയും പഞ്ഞെത്തുകയും വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുയും ചെയ്തു.

Indonesia-Planes-Collide-2

എല്ലാ യാത്രക്കാരേയും വിമാന ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതയും ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ വിമാനത്താവളം അടച്ചിടുകയാണെന്നും ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button