Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന നടത്തി. വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കൈകാര്യം ചെയ്യുന്ന എയര്‍ഇന്ത്യ-സ്റ്റാറ്റ്സ് എന്ന കരാര്‍ സ്ഥാപനം സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് സി.ബി.ഐ കൊച്ചി യൂണിറ്റ് പരിശോധന നടത്തിയത്.

എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നല്‍കാനുള്ള വിഹിതത്തില്‍ കമ്പനി കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് സി.ബി.ഐ നേരത്തെ ഇവിടെയെത്തി പരിശോധന നടത്തുകയും ക്രമക്കേടിന്റെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് സി.ബി.ഐ സംഘം വീണ്ടുമെത്തിയത്. എ.എ.ഐ ഓഫീസില്‍ പരിശോധന നടത്തിയ സംഘം എയര്‍ഇന്ത്യ സ്റ്റാറ്റ്സിന് നോട്ടീസ് നല്‍കുകയും ചെയ്തു. കമ്പനിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button