NewsIndia

മല്യയെ വിമര്‍ശിച്ചും, ദരിദ്രരെ പുകഴ്ത്തിയും പ്രധാനമന്ത്രി

വിജയ്‌ മല്യയെ വെറുതെ വിടാന്‍ തന്‍റെ ഗവണ്മെന്‍റ് ഉദ്ദേശിക്കുന്നില്ല എന്ന സൂചന നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവരായ ഇന്ത്യന്‍ പൌരന്മാര്‍ ഉദാരമനസ്കരും സത്യസന്ധരുമായിരിക്കുമ്പോള്‍ മല്ല്യയെപ്പോലുള്ള അതിസമ്പന്നര്‍ വന്‍ലോണുകള്‍ എടുത്തശേഷം കടന്നുകളയാനുള്ള വഴികള്‍ തിരയുന്നതായി അഭിപ്രായപ്പെട്ടു.

തന്‍റെ ഗവണ്മെന്‍റിന്‍റെ പുതിയ സാമ്പത്തിക പദ്ധതിയായ “സ്റ്റാന്‍റ്-അപ്പ് ഇന്ത്യ” ഉദ്ഘാടനം ചെയ്ത് സംസാരിച്ച വേളയിലാണ് പ്രധാനമന്ത്രി മല്ല്യയ്ക്കെതിരെ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.

പ്രധാനമന്ത്രി ജന്‍ധന്‍ യോജനയില്‍ പാവപ്പെട്ടവര്‍ക്ക് സീറോ ബാലന്‍സുമായി അക്കൗണ്ട് തുറക്കാം എന്ന സൗകര്യം ഉണ്ടെങ്കിലും രാജ്യത്തെ പാവപ്പെട്ടവരായ ആളുകള്‍ ഈ പദ്ധതിയില്‍ ചേര്‍ന്ന് 35,000-കോടി രൂപയുടെ നിക്ഷേപം നടത്തിയതായി അദ്ദേഹം പറഞ്ഞു.

“പാവപ്പെട്ട ആളുകളുടെ ഉദാരമനസ്കത എന്തെന്ന് ഈ രാജ്യം കണ്ടു കഴിഞ്ഞു. സമ്പന്നരായവര്‍ ബാങ്കുകളില്‍ നിന്ന് പണം കടമെടുത്തതിനു ശേഷം കടന്നു കളയാനുള്ള വഴികള്‍ തിരയുന്നു. പാവപ്പെട്ട ആളുകള്‍ ജന്‍ധന്‍ യോജന പ്രകാരം ‘സീറോ ബാലന്‍സ്’ അക്കൗണ്ടുകള്‍ തുറക്കാമായിരുന്നു. പക്ഷേ, അവരുടെ സത്യസന്ധത നോക്കൂ, അവരുടെ ആത്മാഭിമാനം നോക്കൂ. അവരുടെ അക്കൗണ്ടുകളില്‍ 50, 100, 200 എന്നിങ്ങനെ ചെറുതായി ആണെങ്കിലും പണം നിക്ഷേപിക്കാനാണ് അവര്‍ നോക്കിയത്. അവരുടെ നിക്ഷേപം ഇപ്പോള്‍ 35,000-കോടി രൂപ കവിഞ്ഞിരിക്കുന്നു. ഇതാണ് നമ്മുടെ പാവപ്പെട്ട ആളുകളുടെ ഉദാരമനസ്കത,’ മല്ല്യയെ പേരെടുത്ത് വിമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button