NewsIndia

തെരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടെ അവധി

ചെന്നൈ: വോട്ടെടുപ്പ് ദിവസമായ മെയ്‌ 16നു സംസ്ഥാനത്തെ എല്ലാ തൊഴിലാളികള്‍ക്കും ശമ്പളത്തോടെ അവധി നല്‍കണമെന്ന് താഴ്മിഴ്നാട് സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് ദിവസക്കൂലിയോടെ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ പി.അമുദയാണ് നിര്‍ദേശം നല്‍കിയത്.

കെട്ടിട നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്നേ ദിവസം ശമ്പളത്തോടെ അവധി കിട്ടും.പോളിങ് ശതമാനം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ദിവസക്കൂലി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ശമ്പളത്തോടെ അവധി നല്‍കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ശമ്പളത്തില്‍ കുറയാത്ത തുകയായിരിക്കണം കൂലി ആയി നല്‍കേണ്ടത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും പരാമര്‍ശിച്ചാണ് ലേബര്‍ കമ്മീഷന്റെ ഈ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button