KeralaNews

റെയില്‍വേ അധികൃതരുടെ അനാസ്ഥ: സ്ത്രീ യാത്രക്കാര്‍ വലഞ്ഞു

കോഴിക്കോട്: കനത്ത ചൂടില്‍ കാറ്റും വെളിച്ചവുമില്ലാതെ വേരാവല്‍ തിരുവനന്തപുരം എക്‌സ്പ്രസിലെ വനിതാ യാത്രക്കാര്‍ക്ക് ട്രെയിനില്‍ ദുരിതയാത്ര.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിനിലെ ലേഡീസ് കോച്ചില്‍ വൈദ്യുതി നിലച്ചത്.കാസര്‍കോട് മുതല്‍ ഇതുസംബന്ധിച്ച് യാത്രക്കാരായ സ്ത്രീകള്‍ പരാതി അറിയിച്ചെങ്കിലും അധികൃതര്‍ ഗൗനിച്ചില്ല. വൈകുന്നേരം ആറു മണിക്ക് ട്രെയിന്‍ കോഴിക്കോട് റെയില്‍വേസ്‌റ്റേഷനിലെത്തിയപ്പോള്‍ വീണ്ടും പരാതിയുമായി ഗാര്‍ഡിനെ സമീപിച്ചു. അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടന്നില്ല. ഒടുവില്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. നിന്നു തിരിയാന്‍ സ്ഥമില്ലാത്തിടത്ത് കനത്ത ചൂടില്‍ വെളിച്ചം പോലുമില്ലാതെയായിരുന്നു ഇന്നലെ വനിതായാത്രക്കാര്‍ യാത്ര ചെയ്തത്. ട്രെയിനിന്റെ ഏറ്റവും പിറകിലെ കോച്ചായതിനാല്‍ നേരം ഇരുട്ടിയതോടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയും സ്ത്രീയാത്രക്കാരെ വലച്ചു.

shortlink

Post Your Comments


Back to top button