ചൊവ്വയില്‍ പോകാന്‍സീറ്റ്ബുക്ക്ചെയ്യാം

ഭൂമിയിലെ ജീവിതം മടുത്തെങ്കില്‍ ചൊവ്വയിലൊന്നു പോയി വന്നാലോ?ഒരു റോക്കറ്റില്‍ യാത്ര തിരിച്ചാല്‍ തന്നെ ആറുമുതല്‍ എട്ടു മാസം വരെ എടുക്കും അവിടെയെത്താന്‍. അതും ചൊവ്വയും ഭൂമിയും നേര്‍ രേഖയില്‍ ആണെങ്കില്‍ മാത്രം. നിങ്ങള്‍ക്ക് ഈ ദീര്‍ഘമായ കാത്തിരിപ്പും യാത്രയും സഹിക്കാന്‍ സാധിക്കുമെങ്കില്‍, ഈ ചുവന്ന ഗ്രഹത്തില്‍ കാലുകുത്താന്‍ പോകുന്ന ആദ്യ ആളുകളില്‍ ഒരാള്‍ ആകാനുള്ള സുവര്‍ണാവസരം ആണ് കൈവരുന്നത്.

2030 ഓടെ ഭൂമിയില്‍ നിന്ന് കുറച്ചു മനുഷ്യരെ ചൊവ്വയിലേക്ക്എത്തിക്കാനുള്ള ശ്രമത്തില്‍ആണ് നാസ. ഇതിലൂടെ ആ ഗ്രഹത്തില്‍ മുന്‍പെങ്ങാന്‍ ജീവന്‍ ഉണ്ടായിരുന്നോ അതോ ഇപ്പോഴും ജീവന്‍ ഉണ്ടോ എന്നത് തീര്ച്ചയാക്കുക എന്നതാണ് ലക്‌ഷ്യം.

കിഡ്സ്‌ പോസ്റ്റ്‌ (Kids Post) വായിക്കുന്ന കുട്ടികള്‍ ആയിരിക്കും ചൊവ്വാപര്യടനത്തിനു ഞങ്ങള്‍ പരിഗണിക്കുന്നവര്‍ എന്ന് നാസയിലെ മുതിര്‍ന്ന ശാസ്ത്രജരില്‍ ഒരാളായ എലന്‍ സ്ടോഫാന്‍ പറഞ്ഞു.

ഈ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ടുമാരില്‍ ഒരാളായ അമ്പത്തഞ്ച് വയസ്സുള്ള സ്ടോഫന്‍ ഈ പദ്ധതിയെക്കുറിച്ച് വാഷിംഗ്ടണില്‍ വച്ച്ഏപ്രില്‍ 17ന് നടക്കുന്ന യുഎസ്‌എ സയന്‍സ് ആന്‍ഡ്‌ എഞ്ചിനീയറിംഗ് ഫെസ്റ്റിവലില്‍ ചര്‍ച്ച ചെയ്യും.

2030ല്‍ നടക്കേണ്ട ചൊവ്വയാത്രക്ക് വേണ്ട മുന്നൊരുക്കങ്ങളില്‍ യാതൊരു പിഴവും വരുത്താത്ത വിധം നാസയെ കേന്ദ്രീകരിച്ച് നിര്‍ത്തുന്നതില്‍ സ്ടോഫനുള്ള മികവിന്റെ പ്രതിഫലമായി 2013ല്‍ അവര്‍ക്ക് ചീഫ് സയന്‍റിസ്റ്റ് പദവി ലഭിച്ചു. നാസയുടെ രണ്ട് പേടകങ്ങള്‍ ഇപ്പോഴേ ആ ഗ്രഹത്തെ ചുറ്റുന്നുണ്ട്. ക്യൂരിയോസിറ്റിയും ഓപ്പര്‍ച്ചുണിറ്റിയും. മൂന്നാമത്തേതാകട്ടെ 2022 ആകുമ്പോഴേക്കുമുള്ള വിക്ഷേപണത്തിന് തയ്യാറാകുന്നു. ഈ പേടകങ്ങള്‍ ആ ഗ്രഹത്തില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടോ ഇന്നു കണ്ടെത്താനുള്ള ശ്രമത്തില്‍ ആണ്. “പക്ഷെ ആ ഗ്രഹത്തിലെ പാറകള്‍ പൊട്ടിച്ച് ജീവന്‍റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ജിയോളജിസ്റ്റുകള്‍ ചൊവ്വയിലെത്തേണ്ടിവരും. “ സ്ടോഫന്‍ പറഞ്ഞു.

Share
Leave a Comment