Editorial

കമ്പങ്ങള്‍ അതിരുവിടുമ്പോള്‍

      നമ്മള്‍ മലയാളികള്‍ കമ്പങ്ങളുടെ ആളുകളാണ്.ആനയും ഉത്സവവും ചെണ്ടമേളവും എല്ലാം മലയാളികള്‍ എന്ന ആള്‍ക്കൂട്ടത്തെ ആവേശഭരീതരാക്കുന്നു.ആഘോഷങ്ങളെ വൈകാരികമായിട്ടു കാണുന്നവരാണ് മലയാളികള്‍.

      ഉത്സവവും പെരുന്നാളുമെല്ലാംഅങ്ങനെ തന്നെയാണ്.ഉഷാറായി ആഘോഷിച്ച് ഒരു വര്ഷം മുഴുവന്‍ അതിന്റെ ലഹരിയില്‍ താലോലിച്ച്. അടുത്തതിനു വേണ്ടി മനസ്സിനെ ഒരുക്കുന്നവര്‍.പക്ഷെ ഈ ആഘോഷത്തിമിര്‍പ്പിനിടയില്‍ എവിടെയൊക്കെയോ വിവേകം എന്ന ഘടകം ഇല്ലാതാവുന്നു.വിലക്കുകള്‍ ലംഘിയ്ക്കാന്‍ പഴുതുകള്‍ തേടുന്നു..നിയമങ്ങളോടുള്ള ഉദാസീനത ഇതൊക്കെ നമ്മുടെ മുഖമുദ്ര തന്നെയാണ്.
          അപകടങ്ങള്‍ക്ക് മുന്‍പും അതിനു ശേഷവും ഉദാസീനരാണ് നമ്മള്‍..സുരക്ഷാക്രമീകരണങ്ങള്‍ ലംഘിച്ചുകൊണ്ട് യാതൊരു ശ്രദ്ധയുമില്ലാതെ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.ഒരു അപകടം നടന്നാല്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍..പെട്ടെന്ന് തണുത്ത് വീണ്ടും പഴയ ഉദാസീനതയിലെയ്ക്ക്..അടുത്ത അപകടം വരെ..ഇതാണ് ഒരു ശരാശരി മലയാളിയുടെ പ്രതികരണ മാനദണ്ഡം.
         മറ്റു രാജ്യങ്ങളിലുമുണ്ട് ഇത്തരം കമ്പങ്ങള്‍..പക്ഷെ അവയെല്ലാം മനുഷ്യജീവന് കരുതല്‍ നല്‍കിക്കൊണ്ടാണ്.തള്ളിക്കയറുന്ന ആവേശം അവര്‍ക്കില്ല.അതുമല്ലെങ്കില്‍ വലുത് മനുഷ്യജീവന്‍ തന്നെയാണെന്ന് അവര്‍ക്കറിയാം.അവിടെയൊക്കെ ഭയപ്പെടുത്തുന്ന ശബ്ദത്തേക്കാൾ മയപ്പെടുത്തുന്ന നിറങ്ങൾക്കാണ് അവർ പ്രാധാന്യം കൊടുക്കുന്നതെന്നു കാണാം. ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങളെ സുരക്ഷിതരാക്കുന്നുണ്ട് എന്നു കാണാം.
          അതുകൊണ്ട് തന്നെ ഉത്സവങ്ങള്‍ അല്ല ഇല്ലാതാവേണ്ടത്.അതിനു പാലിയ്ക്കേണ്ടുന്ന സുരക്ഷാക്രമീകരണങ്ങള്‍ കൃത്യമായി പാളിയ്ക്കുന്നതിലെ കാര്‍ക്കശ്യമാണ് നടപ്പില്‍ വരേണ്ടത്.
ഉത്സവങ്ങള്‍ അര്‍ത്ഥരഹിതമാണെന്നും കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന് ശ്രീനാരായണ ഗുരുദേവന്‍ എത്രയോ കാലം മുന്‍പേ പറഞ്ഞിട്ടുണ്ട്.മഹത്തുക്കള്‍ കാലത്തിനു മുന്‍പേ നടക്കുന്നു..വിഡ്ഢികള്‍ കാലം പോയതറിയാതെയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button