Kerala

എല്‍.ഡി.എഫ് മദ്യനയത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

അഴിമതിക്കാരനായ അച്യുതാനന്ദന്‍ പിണറായിയ്ക്കായി വഴിമാറണം

ആലപ്പുഴ: ഇടതുമുന്നണിയുടെ മദ്യനയത്തിന് പിന്തുണയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുമുന്നണിയുടെ മദ്യനയമാണ് പ്രായോഗികമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ വെള്ളാപ്പള്ളി രൂക്ഷമായ പരാമര്‍ശമാണ് ഉന്നയിച്ചത്. വി.എസ് അഴിമതിക്കാരനാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കാരനായ വി.എസ് പിണറായി വിജയനായി വഴിമാറി ക്കൊടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. അന്വേഷണം നടത്തിയാല്‍ വി.എസിന്റെ മകന്‍ വി.എസ് അരുണ്‍കുമാറാകും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോകുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Post Your Comments


Back to top button