Oru Nimisham Onnu Shradhikkoo

അഞ്ചുമാസത്തിനിടെ ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പിന് ചെലവഴിച്ചത് 27കോടി

ക്ഷേത്ര ഉത്സവങ്ങള്‍ക്ക് പ്രമാണികളായ ആനകളെ എഴുന്നള്ളിയ്ക്കുന്നതിന് ക്ഷേത്രകമ്മറ്റികള്‍ ചിലവഴിയ്ക്കുന്ന തുകകേട്ടാല്‍ ഞെട്ടും.

       കോടികള്‍ മുടക്കിയാണ് ആനബിസിനസ് നടക്കുന്നത്.തൃശൂര്‍ പുരവും ഇരിങ്ങാലക്കുട ഉത്സവവും കഴിയുന്നതോടെ ഇക്കൊല്ലത്തെ ഉത്സവപൂര സീസണ്‍ അവസാനിക്കും. പക്ഷേ, വൃശ്ചികത്തില്‍ തുടങ്ങി മീനം വരെ നീണ്ടു നില്‍ക്കുന്ന ആന ബിസിനസ് എത്ര കോടിയുടേതെന്ന് ഊഹിക്കാമോ? എഴുന്നള്ളിപ്പിന് ആനകളെ കൊണ്ടു വരുന്നതിന് വാടക ഇനത്തില്‍ മാത്രം കുറഞ്ഞതു 27 കോടി കഴിഞ്ഞ അഞ്ചു മാസത്തിനിടെ ചെലവഴിച്ചിട്ടുണ്ട്.
     ഒരു കൊമ്പനാനയ്ക്ക് ദിവസം എഴുന്നള്ളിപ്പിന് 10000-15000 രൂപയാണു നിരക്ക്. തലയെടുപ്പില്‍ വമ്പന്‍മാരായ കൊമ്പന്‍മാര്‍ക്ക് 25000-30000 കിട്ടും. മോഹം മൂത്ത നാട്ടുപ്രമാണിമാരില്‍നിന്ന് ഒരു ലക്ഷം വരെ കിട്ടുന്ന ദിവസങ്ങളും അപൂര്‍വമായി കാണും. തെച്ചിക്കോട്ടുകാവു ചന്ദ്രശേഖരന്‍, പാമ്പാടി രാജന്‍, ചിറക്കര കാളിദാസന്‍ തുടങ്ങി പത്തോളം ആനകള്‍ മാത്രമാണ് ഈ ഗണത്തില്‍.
എന്നാല്‍, ആന ഉടമസ്ഥരില്‍ ഭൂരിപക്ഷം പേര്‍ക്കും കാര്യമായ ലാഭം ഉണ്ടാവണമെന്നില്ല. കാരണം പൂരങ്ങളുടെ സീസണ്‍ കഴിഞ്ഞാല്‍ ആനകളെ സംരക്ഷിക്കുന്നതിന്റെയും ചികില്‍സയുടെയും ചെലവ് മിക്കപ്പോഴും വരുമാനം കവിഞ്ഞു നില്‍ക്കും. അതിനാല്‍ ഇതൊരു ലാഭം ബിസിനസല്ല, മറിച്ച് ആനപ്രേമം ബിസിനസ് അല്ലെങ്കില്‍ അന്തസ്സ് ബിസിനസ് ആകുന്നു.
      ആനയിടഞ്ഞാല്‍, ആളെ കൊന്നാല്‍ ഉടമയ്ക്ക് അപ്രതീക്ഷിതമായ വന്‍ നഷ്ടമാണ്. ഉത്സവസീസണില്‍ പാതിരയ്ക്കു ഫോണ്‍ വന്നാല്‍ നെഞ്ചു കത്തിക്കൊണ്ടാണു ഫോണെടുക്കുന്നതെന്ന് ആനയുടമകള്‍ പറയുന്നു. എന്തൊക്കെപ്പറഞ്ഞാലും എന്തൊക്കെ അപകടങ്ങള്‍ സംഭവിച്ചാലും ആനപ്രേമത്തിന് മാത്രം ഒരു കുറവുമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button