NewsInternationalGulf

ഫിലമെന്‍റ് ബള്‍ബുകള്‍ക്ക് നിരോധനം

ദോഹ: ഫിലമെന്റുളള ബള്‍ബുകള്‍ ഇറക്കുമതി ചെയ്യുന്നതിന് മെയ് ഒന്ന് മുതല്‍ ഖത്തറില്‍ നിരോധനമേര്‍പ്പെടുത്തുമെന്ന് മുനിസിപ്പല്‍ പരിസ്ഥിതി വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് സൈഫ് അല്‍ കുവാരി അറിയിച്ചു. ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ഇന്‍കാഡസെന്റ് ബള്‍ബുകളുടെ ഇനത്തില്‍പ്പെട്ട 100, 75 വാട്‌സ് ബള്‍ബുകളുടെ ഇറക്കുമതിയാണ് നിരോധിക്കുകയെന്ന് അല്‍ കുവാരി പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച പരസ്യം പ്രദേശിക പത്രങ്ങളില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.

താരതമേന വൈദ്യുതോപഭോഗം കുറവുള്ള എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രമേ ഇനി ഉപയോഗിക്കാന്‍ അനുമതിയുണ്ടാവൂ. കഹ്‌റമായുടെയും വാണിജ്യ സാമ്പത്തിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് നിരോധനം നടപ്പിലാക്കുന്നത്. ഇന്‍കാഡസന്റ് ബള്‍ബുകളേക്കാള്‍ എട്ട് മടങ്ങ് വൈദ്യുതി ലാഭിക്കുന്നവയാണ് എല്‍.ഇ.ഡി ബള്‍ബുകളെന്ന് അല്‍ കുവാരി പറഞ്ഞു. ഫിലമെന്റ്‌റ് ബള്‍ബുകള്‍ മാറ്റിയാല്‍ വര്‍ഷം 450 മൊമഗാവാള്‍ട്ട് വൈദ്യുതി ലാഭിക്കാമെന്ന് ഇത് സംബന്ധിച്ച് വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടത്തെിയതായും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ വിപണിയില്‍ ഉന്നത ഗുണനിലവാരമുളള ഇലക്ട്രിക് ഉല്‍പന്നങ്ങള്‍ മാത്രമേ വിതരണം ചെയ്യുന്നുളളൂ എന്ന് ഉറപ്പുവരുത്തുകയെന്നതും നിരോധനത്തിന്റെ ലക്ഷ്യമാണ്. രാജ്യത്തെ ഇറക്കുമതിക്കാരും കച്ചവടക്കാരും നിരോധനം നടപ്പിലാക്കാനുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നേരത്തേ ആവശ്യപ്പെട്ടിരുന്നു. വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഊര്‍ജക്ഷമതയില്ലാത്ത പഴയ എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതിയും വില്‍പനയും ഖത്തറില്‍ നിരോധിച്ചിരുന്നു. ഈ ഉത്തരവ് ജൂലൈ ഒന്നുമുതല്‍ നടപ്പാക്കും. നിയമം ലംഘിച്ച് ഇവ വില്‍പന നടത്തുകയോ ഇറക്കുമതി നടത്തുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറോ ഗള്‍ഫ് രാജ്യങ്ങളോ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇനം എയര്‍കണ്ടീഷണറുകള്‍ക്കാണ് നിരോധം. ഊര്‍ജസംരക്ഷണശേഷിയുള്ള ഇനം എയര്‍ കണ്ടീഷണറുകള്‍ മാത്രമേ ജൂലൈ ഒന്നുമുതല്‍ ഷോപ്പുകളില്‍ കാണാവൂ എന്നാണ് നിബന്ധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button