KeralaNews

തൃശൂര്‍ പൂരം: ആശങ്കകളുമായി ദേവസ്വങ്ങള്‍

തൃശൂര്‍: വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് യോഗം. ആശങ്കകള്‍ പരിഹരിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ വേണമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തില്‍ പ്രമേയം പാസാക്കി.

ആശങ്ക മാറ്റിയിട്ടില്ലെങ്കില്‍ പൂരം ചടങ്ങ് മാത്രമായി നടത്താനും വെടിക്കെട്ടും എഴുന്നള്ളിപ്പും ഒഴിവാക്കാനും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ തീരുമാനിച്ചു. ഒരാനയെ മാത്രം എഴുന്നള്ളിച്ച് ചടങ്ങുകള്‍ നടത്തും. വെടിക്കെട്ടില്ലെങ്കില്‍ പതിവുള്ള ആന എഴുന്നള്ളിപ്പും കുടമാറ്റവും ഉണ്ടാകില്ല. പൂരം നടത്തിപ്പിന് സുപ്രീംകോടതി നല്‍കിയ ഇളവ് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ യോഗം ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button