Uncategorized

കണ്ണൂര്‍ ജില്ലയില്‍ പ്രവേശന അനുമതിക്കായി ഹര്‍ജിയുമായി പി.ജയരാജന്‍

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. മേയ് 17,18 തീയതികളില്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഏപ്രില്‍ 22ന് ഹര്‍ജി പരിഗണിക്കും.

ഹൃദ്രോഗ പരിശോധനയ്ക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ കാണാന്‍ 17നും സി.പി.ഐ.എം നേതാവ് കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 18നും പ്രവേശാനുമതി നഹരജിയിലെ ആവശ്യം.
ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ സഹോദരിയും മുന്‍ എം.പിയുമായ പി. സതീദേവിയുടെ വടകര ചോറോട്ടെ വീട്ടിലാണ് ജയരാജന്‍ താമസിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ മേയ് 16ന് ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button