KeralaNews

തൃശൂര്‍ പൂരം: വെടിക്കെട്ടിനും എഴുന്നള്ളിപ്പിനും നിയന്ത്രണം

 
തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള ആനയെ എഴുന്നളിപ്പിന് വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. പകല്‍ 10 നും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് ആനയെ എഴുന്നള്ളിക്കാന്‍ പാടില്ല. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ എഴുന്നള്ളിക്കരുത്. ആനകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ അകലം വേണമെന്നും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
 
അതേസമയം പൂരത്തിനുള്ള വെടിക്കെട്ട് പുരയുടെ പൂര്‍ണ്ണ നിയന്ത്രണം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമെ വെടിക്കെട്ടു പുര തുറക്കാന്‍ പാടുള്ളൂ. പൂര്‍ണ നിയന്ത്രണം ഉദ്യോഗസ്ഥര്‍ക്കു നല്‍കി. വെടിക്കെട്ടു പുരയുടെ താക്കോല്‍ തഹസീല്‍ദാര്‍ സൂക്ഷിക്കണം. അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കരിമരുന്നിന്റെ കൃത്യമായ അളവ് രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button