KeralaNewsEditorial

സമൃദ്ധിയുടെ കാഹളം മുഴക്കി വീണ്ടുമൊരു വിഷുദിനം കൂടി…..

മലയാളികളുടെ പുതുവര്‍ഷാരംഭം കുറിക്കുന്ന ഉത്സവദിനമാണ് വിഷു. മലയാളികളുള്ള ഇടങ്ങളിലൊക്കെ ഇപ്പോള്‍, സ്വീകരണമുറികളില്‍ വിഷുക്കണിയുടെ പൊന്‍പ്രഭയും അടുക്കളകളില്‍ വിഷു സദ്യയുടെ മുന്നൊരുക്കങ്ങളും ആയിരിക്കും, മുതിര്‍ന്നവരുടെ കയ്യില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങാനായി തിക്കിത്തിരക്കി നടക്കുന്ന കുരുന്നുകളുടെ കുറുമ്പും ആവോളം….പുതുമയുടേയും സമൃദ്ധിയുടേയും അനവദ്യസുന്ദരമായ ഒരാഘോഷമാണ് വിഷു….

അഷ്ടൈശ്വര്യപ്രതീകങ്ങളായ വാല്‍ക്കണ്ണാടി, കസവുപുടവ, സ്വര്‍ണ്ണരാശി, ചമ്പാവരി, നവധാന്യങ്ങള്‍ എന്നിവയോടൊപ്പം നിറഞ്ഞു കത്തുന്ന നിലവിളക്കും, കനകകാന്തിയില്‍ പരിലസിക്കുന്ന കണിക്കൊന്നയും, സാക്ഷാല്‍ കൃഷ്ണഭഗവാന്‍റെ വിഗ്രഹസാന്നിധ്യവും കൊണ്ട് ധന്യമാക്കിയ വിഷുക്കണി പുലര്‍ച്ചേ തന്നെ ദര്‍ശിക്കാന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന്‍ മേടവിഷു…..വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം…..രാത്രിയും പകലും തുല്യമായ ദിവസം.

കാലങ്ങള്‍ എത്രയൊക്കെ കഴിഞ്ഞാലും, ദൈനംദിന ജീവിതം യാന്ത്രികതയുടെ കുത്തൊഴിക്കില്‍പ്പെട്ട് വിരസതയുടെ തുരുത്തുകളില്‍ അകപ്പെട്ടാലും, വിഷുദിനം മലയാളിക്ക് ഗൃഹാതുരത്വത്തിന്‍റെയും ഒത്തുചേരലിന്‍റെയും ആണ്. ആഘോഷങ്ങള്‍ കേവലം ചടങ്ങുകള്‍ മാത്രമായി ഒതുങ്ങുന്ന ഈ കാലഘട്ടത്തില്‍ വിഷു മാത്രം വേറിട്ട അനുഭവം മലയാളിക്ക് പ്രദാനം ചെയ്യുന്നു.

ഈ പുതുവര്‍ഷവും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും കൊണ്ടുവരട്ടെ എന്നാശംസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button