KeralaNews

ഉത്സവത്തിന് ആന ഇടഞ്ഞു

ചെത്തല്ലൂര്‍: പാലക്കാട് ചെത്തല്ലൂര്‍ പനങ്കുറിശ്ശി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലെ അയ്യപ്പന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് വരുന്നതിനിടയില്‍ ആന ഇടയുകയായിരുന്നു. അരമണിക്കൂറോളമാണ് ആന പരിഭ്രാന്തി പരത്തിയത്. ഈ സമയമത്രയും പാപ്പാന്‍ ആനപ്പുറത്തുണ്ടായിരുന്നു. ഇടഞ്ഞ ആനയെ തളക്കാനുള്ള ശ്രമത്തിനിടെ ആനപ്പുറത്ത് നിന്ന് സമീപത്തുള്ള കൊന്ന മരത്തിലേക്ക് ചാടിയാണ് പാപ്പാന്‍ രക്ഷപ്പെട്ടത്. എലഫന്റ് സ്‌ക്വാഡ് സ്ഥലത്തുണ്ടായിരുന്നതിനാല്‍ പെട്ടെന്നു തന്നെ തളയ്ക്കാനായി. ആര്‍ക്കും പരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button