NewsInternationalGulf

ജോലിക്കിടെ അപകടമരണം സംഭവിച്ച മലയാളിയുടെ കുടുംബത്തിന് 72 ലക്ഷം രൂപ നഷ്ടപരിഹാരം

ദുബായ്: ജലസംഭരണിയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച കൊട്ടാരക്കര ഓയൂര്‍ സ്വദേശി രാധാകൃഷ്ണന്‍ നായരുടെ കുടുംബത്തിനു നാലു ലക്ഷം ദിര്‍ഹം (72 ലക്ഷം രൂപയോളം) നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് അപ്പീല്‍കോടതി വിധി. ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹം റാസല്‍ഖൈമയില്‍ മലമുകളിലെ ജലസംഭരണിയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണു മരിച്ചത്.

എസ്‌കവേറ്റര്‍ ഉപയോഗിച്ചു പൈപ്പ് ഉയര്‍ത്തുമ്പോള്‍ ബ്രേക്കിങ് സംവിധാനം തകരാറിലാവുകയും രാധാകൃഷ്ണന്റെ നെഞ്ചിനുതാഴെ പൈപ്പ് തട്ടുകയും ചെയ്തു. കൂടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവര്‍ഷത്തെ വിസാ തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം. തുടര്‍ന്നു നഷ്ടപരിഹാരം തേടി നാട്ടിലുള്ള ഭാര്യ രജനിയും മകള്‍ വൃന്ദാകൃഷ്ണയും മാതാപിതാക്കളും അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പ്രാഥമിക കോടതി മൂന്നുലക്ഷം ദിര്‍ഹമാണു നഷ്ടപരിഹാരം വിധിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ തുക നാലുലക്ഷമായി ഉയര്‍ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button