Sports

അച്ഛന്‍റെ വഴിയെ മകനും: രാഹുല്‍ ദ്രാവിഡിന്‍റെ മകനും ക്രിക്കറ്റിലെ പുലി

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ മൂത്ത മകന്‍ സമിത് ദ്രാവിഡിന് സെഞ്ചുറി. ടൈഗര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് സമിത് ദ്രാവിഡ് 124 റണ്‍സടിച്ചത്. വിവിധ സ്കൂളുകളും ക്ലബ്ബുകളും പങ്കെടുക്കുന്ന ടൈഗര്‍ കപ്പില്‍ ബി.യു സി.സിക്ക് വേണ്ടിയാണ് സമിത് കളിക്കാനിറങ്ങിയത്. സമിതിന്റെയും 143 റണ്‍സടിച്ച പ്രത്യുഷിന്റെയും മികവില്‍ ബി യു സി സി 30 ഓവറില്‍ അഞ്ച് വിക്കറ്റിന് 326 റണ്‍സടിച്ചു.

കഴിഞ്ഞ വര്‍ഷം അണ്ടര്‍ 12 ഗോപാലന്‍ ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റില്‍ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ട് സമിത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ മല്യ അദിതി സ്കൂളിന് വേണ്ടിയാണ് സമിത് അന്ന് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 77 നോട്ടൗട്ട്, 93,77 എന്നിങ്ങനെയായിരുന്നു ടൂര്‍ണമെന്റില്‍ സമിതിന്‍റെ സ്കോറുകള്‍.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച രാഹുല്‍ ദ്രാവിഡ് ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ മെന്ററാണ്. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെയും ദ്രാവിഡ് പരിശീലിപ്പിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button