KeralaNews

പിണറായിക്ക് മുന്നറിയിപ്പുമായി വി.എസ്

അഭിപ്രായം പറയുമ്പോള്‍ സൂക്ഷിക്കണമെന്ന് പിണറായി വിജയനോടുള്ള മുന്നറിയിപ്പെന്നോണം വി.എസ്.അച്ചുതാനന്ദന്‍. എല്‍ഡിഎഫിന്‍റെ വിജയമാണ് ഇപ്പോഴത്തെ രാഷ്ട്രീയദൌത്യം. അതിനു തടസ്സം സൃഷ്ടിക്കുന്ന വാക്കുകളും വ്യാഖ്യാനങ്ങളും അബദ്ധത്തില്‍പ്പോലും ഉണ്ടാകാതെ നോക്കണം. വി.എസ്. ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

വി.എസ്. പാര്‍ട്ടിവിരുദ്ധനാണെന്ന പ്രമേയം ഇപ്പോളും നിലനില്‍ക്കുന്നു എന്ന പിണറായിയുടെ പ്രസ്താവന വന്‍ വാര്‍ത്താപ്രാധാന്യം നേടിയതിനു പിന്നാലെയാണ് വി.എസ്. ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button