Kerala

വെടിക്കെട്ടാഘോഷങ്ങള്‍ക്കെതിരെ ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: പരവൂരിലെ വെടിക്കെട്ടപകടത്തില്‍ ദൈവത്തെ പഴിക്കാനാവില്ലെന്നും മനുഷ്യന്‍ ക്ഷണിച്ചുവരുത്തിയ അപകടമാണിതെന്നും ജസ്റ്റിസ് കെമാല്‍ പാഷ. ആനയെഴുന്നെള്ളിപ്പും വെടിക്കെട്ടും ഒരു മതവിശ്വാസത്തിന്റെയും ഭഗമല്ല. പൂരം പോലെയുള്ള പരിപാടികളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുകയാണ്. ജനസാന്ദ്രത കൂടുതലുള്ള കേരളം പോലൊരു സംസ്ഥാനത്ത് വെടിക്കെട്ടാഘോഷങ്ങള്‍ വേണമോ എന്ന് ചിന്തിക്കണം. ആഘോഷങ്ങള്‍ മനുഷ്യനു വേണ്ടിയാകണമെന്നും മനുഷ്യന്‍ ആഘോഷങ്ങള്‍ക്ക് വേണ്ടിയാകരുതെന്നും കമാല്‍ പാഷ പറഞ്ഞു.

കൊച്ചിയില്‍ മര്‍ത്തോമാ എഡ്യുക്കേഷനല്‍ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരവൂര്‍ വെടിക്കെട്ട് ദുരന്തം ക്ഷണിച്ചുവരുത്തിയതാണ്. പൊട്ടാസ്യം ക്ലോറേറ്റ് അടക്കം തീപ്പെട്ടക്കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള രാസവസ്തുക്കള്‍ എങ്ങനെ വെടിക്കെട്ടുകാരുടെ പക്കലെത്തിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റവ.ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

shortlink

Post Your Comments


Back to top button