IndiaNews

ബീഹാറില്‍ വഴിയാധാരമായ കള്ളുകച്ചവടക്കാരുടെ വിഷയം ഏറ്റെടുത്ത് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍

നിതീഷ് കുമാര്‍ ഗവണ്‍മെന്‍റ് ബീഹാറില്‍ കള്ളുകച്ചവടം ഒറ്റയടിക്ക് നിര്‍ത്തിയപ്പോള്‍ വഴിയാധാരമായത് പസി എന്ന സമുദായം മൊത്തത്തിലാണ്. ഇപ്പോളിതാ ഇവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഒരു പരിഹാരം കാണാനായി ബീഹാറില്‍ നാളെ ധര്‍ണ്ണയ്ക്കൊരുങ്ങുകയാണ് ലോക് ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍.

ഗര്‍ദനിബാഗില്‍ നാളെ രണ്ട് മണിക്കാണ് പാസ്വാന്‍റെ ധര്‍ണ്ണ ആരംഭിക്കുക. കള്ളിനെ ആരോഗ്യദായകമായ സത്ത് എന്നാണ് പാസ്വാന്‍ വിശേഷിപ്പിച്ചത്. നിരോധന തീരുമാനം സംസ്ഥാന ഗവണ്‍മെന്‍റ് പൂര്‍ണ്ണമായി പിന്‍വലിക്കണം എന്ന്‍ ധര്‍ണ്ണയില്‍ പാസ്വാന്‍ ആവശ്യപ്പെടും.

ബീഹാറില്‍ പൊതുസ്ഥലങ്ങളില്‍ കള്ളിന്‍റെ വില്‍പ്പന പൂര്‍ണ്ണമായി നിരോധിച്ചെങ്കിലും “നീര”യുടെ വില്‍പ്പന അനുവദനീയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button