NewsIndia

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്ക് സംവരണവുമായി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പട്ടേല്‍ വിഭാഗക്കാര്‍ക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

മെയ്‌ 1-ന് ഇതുസംബന്ധിച്ച വിജ്ഞാപനം ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിക്കും. വാര്‍ഷികവരുമാനം 6-ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് ഇതുപ്രകാരമുള്ള സംവരണാനുകൂല്യങ്ങള്‍ ലഭിക്കും. ഗുജറാത്ത്‌ മന്ത്രി വിജയ്‌ രൂപാനിയാണ് ഈ വിവരം ശരിവച്ചത്.

രാജസ്ഥാന്‍, ഹരിയാനാ ഗവണ്‍മെന്‍റുകള്‍ ഈ നയം ഇതിനോടകം തന്നെ നടപ്പാക്കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button