KeralaNews

പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞു; തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം തെളിഞ്ഞു. വിമതശല്യം ഏറ്റവും കൂടുതല്‍ നേരിടുന്നത് യു.ഡി.എഫാണ്. കുന്നംകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് അപരന്‍മാര്‍ പത്രികകള്‍ പിന്‍വലിച്ചു. അതേസമയം, മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റ് പ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി അപരന്‍മാര്‍ രംഗത്തുന്നുണ്ട്. ശക്തമായ പോരാട്ടം നടക്കുന്ന വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് അതേ പേരില്‍ തന്നെ അപരസ്ഥാനാര്‍ഥിയുണ്ട്.

ചെങ്ങന്നൂരിലെ വിമത സ്ഥാനാര്‍ഥി ശോഭന ജോര്‍ജ് പിന്മാറിയില്ല. ശോഭനയ്ക്കു മോതിരം ചിഹ്നമായി അനുവദിച്ചു. കായംകുളത്ത് ധാരണയുടെ അടിസ്ഥാനത്തില്‍ അപരനെ പിന്‍വലിക്കാനുള്ള നീക്കം പൊളിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭ ഹരിയുടെ അപരയെ പിന്‍വലിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥി എം. ലിജുവിന്റെ അപരന്‍ പിന്‍വലിച്ചില്ല. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍വലിച്ചത്. എന്നാല്‍ അതിനു ശേഷം സി.പി.എം പിന്‍വാങ്ങിയതാണു കാരണം.

കണ്ണൂര്‍ ജില്ലയില്‍ മാത്രം യുഡിഎഫിന് നാല് വിമതരുണ്ട്. അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളിലാണ് വിമത ശല്യം. ഉദുമ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞിരാമന്‍, യു.ഡി.എഫ് കെ.സുധാകരന്‍ എന്നിവര്‍ക്ക് ഇതേ പേരില്‍ അപരസ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നു. അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിക്കും അപരനുണ്ട്. കൂത്തുപറമ്പ് മണ്ഡലത്തില്‍ മന്ത്രി കെ.പി. മോഹനന് അതേ പേരില്‍ അപരന്‍ വെല്ലുവിളിയാകുന്നു.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ ബാബുവിനും എം സ്വരാജിനും അപരന്‍മാരുടെ ശല്യമുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ വി.എസ് ശിവകുമാറും ആന്റണി രാജുവും അപരന്‍മാരുടെ ഭീഷണിയിലാണ്. അരുവിക്കരയിലും ഉദുമയിലും എല്‍ഡിഎഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്‍മാരെ നിര്‍ത്തിയിട്ടുണ്ട്. നെടുമങ്ങാട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരനും അതേ പേരില്‍ അപരന്മാരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button