KeralaNews

പെരുമ്പാവൂര്‍ ജിഷ കൊലപാതകം: പൊലീസിന്റെ വെളിപ്പെടുത്തല്‍ ആരെയും നടുക്കുന്നത്

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം പരിചയക്കാരിലേക്ക് നീങ്ങുന്നു. മുന്‍പ് ജിഷയെ ബന്ധുവും അയല്‍ക്കാരനും ചേര്‍ന്ന് ശല്യപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ പോലീസ് നിരക്ഷണത്തിലാണ്. കൊല നടന്ന ദിവസം ഇവര്‍ ജിഷയുടെ വീട്ടിനടുത്ത് തന്നെ ഉണ്ടായതായുമാണ് സംശയം. അന്നേ ദിവസം ജിഷ വളരെ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടതായും പൊലീസിന് മൊഴി ലഭിച്ചു. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് ചെരുപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികളുടേതാകാമെന്നാണ് നിഗമനം.

ജിഷ മരിച്ച വിവരം പൊലീസിനെ വിളിച്ചറിയിച്ചത് കൊലപാതകികളായിരിക്കാമെന്ന് നിഷയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. നേരത്തേ ജിഷയും മാതാവും ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ജിഷയുടെ സഹോദരി ആരോപിച്ചു. ഇവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തെരുവോരത്ത് താമസിക്കുന്ന കുംടുംബത്തിലായത് കൊണ്ടും ജിഷയ്ക്ക് ബന്ധുക്കള്‍ ഇല്ലാത്തത് കൊണ്ടും രാഷ്ട്രീയപാര്‍ട്ടികളോ പൊതുപ്രവര്‍ത്തകരോ വിഷയത്തില്‍ ഇടപ്പെടുന്നില്ല. ജിഷ പഠിച്ച ലോകോളേജിലെ ചില അധ്യാപകരും സഹപാഠികളും മാത്രമാണ് ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തുള്ളു.

കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകളാണ് ജിഷ. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേശ്വരി രാത്രി എട്ട് മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജിഷ മരിച്ച് കിടക്കുന്നത് കണ്ടത്. മരണപെട്ട ജിഷയുടെ കഴുത്തിലും, തലക്കും മാരകമായ മുറിവേറ്റിരുന്നതായും അടിവയറില്‍ ഏറ്റ മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ വന്‍കുടലിനു മുറിവു പറ്റിയതായും പോലീസ് പറഞ്ഞു.

രാജേശ്വരിയും ജിഷയും വട്ടോളിപ്പടി കനാല്‍ പുറമ്പോക്കില്‍ രണ്ടു സെന്റു ഭൂമിയില്‍ സിമന്റു കട്ടകൊണ്ടു പണിത ഒറ്റമുറി വീട്ടിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടക്ക് വീട്ടു ജോലികള്‍ക്കു പോയി കുടുംബം പുലര്‍ത്തിയിരുന്നു എങ്കിലും പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിതാമസിച്ച് വരികയാണ്. ജിഷ എല്‍.എല്‍.ബി പരീക്ഷ എഴുതിയിരുന്നതാണ്. ചില വിഷയങ്ങളില്‍ തോറ്റതിനാല്‍ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജിഷ. മൂത്തസഹോദരി വിവാഹബന്ധം വേര്‍പ്പെടുത്തി പുല്ലുവഴിയില്‍ മുത്തശിയുടെ കൂടെയാണ് താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button